ഹരിപ്പാട്: കരുവാറ്റ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി,
പ്ലസ് ടു വിജയികൾക്കുള്ള കരിയർ ഗൈഡൻസ് സെമിനാർ ഇന്ന് ഉച്ചയ്ക്ക് 2ന് കുമാരപുരം ജി.എൽ.പി.സ്‌കൂൾ ഹാളിൽ നടക്കും. ഐ.എസ്.ആർ.ഒയിലെ സയന്റിസ്റ്റ് ജി.എം.വിനീത് ക്ലാസ് നയിക്കും. സെമിനാറിൽ പങ്കെടുക്കേണ്ടവർ രണ്ട് മണിക്ക് മുമ്പായി എത്തിച്ചേരണമെന്ന് പ്രസിഡന്റ് എസ്.സുരേഷ് അറിയിച്ചു.