
ആലപ്പുഴ: 2022-23 അദ്ധ്യയന വർഷത്തെ പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിന്റ് ലഭിക്കുന്നതിനായി ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ കുട്ടികളുടെ നീന്തൽ പ്രാവീണ്യം പരിശോധിക്കുകയും വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. ബുധനാഴ്ച രാവിലെ 9 മുതൽ ആലപ്പുഴ കല്ലുപാലത്തിന് കിഴക്കുവശത്തുള്ള പഗോഡ റിസോർട്ടിലാണ് നീന്തൽ ടെസ്റ്റ്. താല്പപര്യമുള്ള പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം എത്തിച്ചേരേണമെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. 0477 2253090