ചേർത്തല:കയർമേഖലയെ അടിമുടി തകർക്കുന്ന നിലപാടുകളിൽ നിന്ന് ഇടതുസർക്കാർ പിന്മാറണമെന്ന് ജെ.ടി.യു.സി ജില്ലാകമ്മി​റ്റി ആവശ്യപ്പെട്ടു.മുതലാളിമാർക്കു വളരാൻ അവസരമൊരുക്കുകയും തൊഴിലാളികളെ ഉന്മൂലനം ചെയ്യുന്നതുമായ നയങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. ഇതിനെതിരെ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് ജില്ലാസെക്രട്ടറി കെ.പീതാംബരൻ,നേതാക്കളായ എൻ.കുട്ടികൃഷ്ണൻ,ജയപാൽ പുത്തനമ്പലം,പുഷ്‌കരൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.