
അരൂർ : മാദ്ധ്യമ പ്രവർത്തകൻ എല്ലെസ് അശോകിന്റെ ചെറുകഥാ സമാഹാരമായ "ജല പിശാചിന്റെ ഇരകൾ" എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.രമേശൻ അദ്ധ്യക്ഷനായി. കെ.എസ്.ഡി.പി.ചെയർമാൻ സി.ബി.ചന്ദ്രബാബു പുസ്തക പ്രകാശനം നിർവഹിച്ചു. പ്രൊഫ. ടി.പി. ആന്റണി മാസ്റ്റർ ആദ്യ കോപ്പി ഏറ്റുവാങ്ങി. കെ.വി. അജയൻ, പി.എസ്.വിനായകൻ, കെ.ആർ.അശോകൻ,കെ.ടി. കുഞ്ഞുമോൻ, ബി.അൻഷാദ്, കെ.പി.അജിത്ത് കുമാർ , സി.കെ പുഷ്പൻ,ലിജൻ, പ്രവീൺ ഭാരതി തുടങ്ങിയവർ പങ്കെടുത്തു.