കായംകുളം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'ഓണത്തിന് ഒരുമുറം പച്ചക്കറി ' പദ്ധതിയുടെ ഭാഗമായി കരീലക്കുളങ്ങരയിലെ ആലപ്പുഴ സഹകരണ സ്പിന്നിംഗ് മിൽ വളപ്പിൽ പച്ചക്കറി കൃഷി നടത്തും. നാളെ രാവിലെ 10 ന് കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ.ഉഷ ,മിൽ ചെയർമാൻ എ.മഹേന്ദ്രൻ ,മിൽ ജനറൽ മാനേജർ പി.എസ്.ശ്രീകുമാർ, എബി ബാബു ,ടി.ആർ.വിജയകുമാർ,ആർ.ബിജദ എന്നിവർ സംസാരിക്കും.