ആലപ്പുഴ: ആലപ്പി റോട്ടറി ക്ളബിന്റെ ഈ വർഷത്തെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളെ റോട്ടറി ഡിസ്‌ട്രിക് 26 പുരസ്‌ക്കാരങ്ങൾ നൽകി ആദരിച്ചു. റോട്ടറി ഡിസ്‌ട്രിക്‌ടിലെ ഏറ്റവും മികച്ച പ്രസിദ്ധീകരണമായി ആലപ്പി റോട്ടറി ക്ളബിന്റെ റോയൽ വീക്ക്‌സ് ബുള്ളറ്റിൻ അംഗീകാരം നേടി. റോട്ടറി ഹാളിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് വർഗീസ് കുരിശിങ്കൽ അദ്ധ്യക്ഷത വഹിച്ചു. സുബ്രഹ്‌മണ്യ അയ്യർ, വിധു.എം. ഉണ്ണിത്താൻ, ടോമി ഈപ്പൻ, ടി.ശിവകുമാർ, ആർ. കൃഷ്‌ണൻ, വിജയലക്ഷ്മി നായർ, വേണു ഗോപാലപണിക്കർ, സാജൻ ബി. നായർ, ജോൺ കുര്യൻ എന്നിവർ പ്രസംഗിച്ചു.