ആലപ്പുഴ: ദീപുരാജ് ആലപ്പുഴ ഗാനരചനയും ആലപ്പി ഋഷികേശ് ഈണവും നൽകിയ 'ചക്കരമാവിൻ മുറ്റത്ത്'എന്ന സംഗീത ആൽബം യൂട്യൂബിൽ റിലീസായി. 'വിദ്യാലയ മുറ്റത്തിന്റെ ഓർമ്മകളുടെ പിന്നാമ്പുറങ്ങളിലൂടെ ഒരു പ്രണയകാവ്യം" എന്ന സബ് ടൈറ്റിലുമായാണ് ഈ മനോഹര ഗാനം പ്രേക്ഷകരിലേക്കെത്തുന്നത്.
ആലപ്പി ഋഷികേശ്, സ്മിനി മനോജ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രുതീഷ് അദ്രജ ഡിജിറ്റലാണ് റെക്കോഡിംഗ് നടത്തിയത്. ആലപ്പി ഗോപകുമാർ സംവിധാനം ചെയ്ത ആൽബത്തിൽ രാജേഷ് ദേവു, മുബീന,ആദിനാരായണൻ,അനുമോൾ എന്നിവരാണ് അഭിനേതാക്കൾ . എബി ജയിംസാണ് കാമറയും എഡിറ്റിംഗും നിർവഹിച്ചത്.