
മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് ശിശുസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും ഐ.സി.ഡി.എസ് മാവേലിക്കര, മാന്നാർ പൊലീസ് എന്നിവരുടെ സഹകരണത്തോടെ കുട്ടികൾക്കായുള്ള ബോധവത്കരണ പരിപാടിയും സൈക്കോ സോഷ്യൽ കൗൺസിലിഗും, സ്വയംപ്രതിരോധ മാർഗങ്ങളുടെ പരിശീലനവും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഏകദിന പരിപാടി കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്‌കൂളിൽ സംഘടിപ്പിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്‌നകുമാരി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ സശ്രദ്ധേയം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ബിജു.കെ.പി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി.ജെ, സ്‌കൂൾ പ്രഥമാദ്ധ്യാപിക പി.എസ് അമ്പിളി, സൈക്കോ സോഷ്യൽ സ്കൂൾകൗൺസിലേഴ്സ് ഷെറിൻ കെന്നട, സിബി തോമസ്, ഇന്ദു രവീന്ദ്രൻ, ശ്രുതി.പി.എസ് , ലിബിന.പി, വനിതാ സിവിൽ പൊലീസ് ഓഫീസർ അനിത എന്നിവർ പങ്കെടുത്തു.