കായംകുളം: 50 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പത്തിയൂർ എസ്.കെ.വി.എൽ.പി സ്കൂളിന്റെ(തൂണേത്ത് സ്കൂൾ) പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എ.എം.ആരിഫ് എം.പി മുഖ്യ അതിഥിയായി.മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി , പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.ഉഷ ,വൈസ് പ്രസിഡന്റ് മനു ചെല്ലപ്പൻ , ജില്ലാ പഞ്ചായത്ത് അംഗം കെ.ജി .സന്തോഷ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി അനുഷ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജനുഷ പത്തിയൂർ ,പഞ്ചായത്ത് സെക്രട്ടറി ഗീവർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.