ഹരിപ്പാട് : അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആറാട്ടുപുഴ മംഗലം ഗവ.ഹൈസ്‌കൂളിൽ കുട്ടികൾക്കായി സ്‌കൂൾ കൗൺസിലർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹരിപ്പാട് സർക്കിളിലെ എക്‌സൈസ് ഓഫീസർ ജയകൃഷ്ണൻ (വിമുക്തി കോ-ഓർഡിനേറ്റർ) ക്ലാസ് നയിച്ചു. സ്റ്റാഫ് സെക്രട്ടറി ഷീബ, എസ്.പി.സിയുടെ സി.പി.ഒ ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇൻചാർജ് ഷംലാദ് സ്വാഗതവും സ്‌കൂൾ കൗൺസിലർ ഷിമി.സി.ജോർജ് നന്ദിയും പറഞ്ഞു.