ആലപ്പുഴ: കയർ മേഖലയിൽ കമ്പ്യൂട്ടർ അധിഷ്ഠിത സ്റ്റെൻസിലിംഗ് യന്ത്രം രൂപകല്പന ചെയ്ത ഷാരോൺ.പി.വർഗീസിനെയും, എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും കാളാത്ത് കനിവ് നെഹ്റു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആദരിക്കും. നാളെ വൈകിട്ട് മൂന്നിന് കാളാത്ത് ഇൻഫന്റ് ജംഗ്ഷനിൽ നടക്കുന്നചടങ്ങ് മുൻ എം.എൽ.എ അഡ്വ.ഡി.സുഗതൻ ഉദ്ഘാടനം ചെയ്യും. 50 കുട്ടികൾക്ക് കുടകൾ വിതരണം ചെയ്യുമെന്ന് കനിവ് പ്രസിഡന്റ് തോമസ് ആന്റണി അറിയിച്ചു.