cpi-njangalum-krishiyilek

മാന്നാർ: സി.പി.ഐ ജില്ലാ സമ്മേളനത്തിനു മുന്നോടിയായി 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി സി.പി.ഐ മാന്നാർ ടൗൺ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പച്ചക്കറിവിത്ത്പാകലും വിതരണവും നടത്തി. പ്രവാസി ഫെഡറേഷൻ മണ്ഡലം പ്രസിഡന്റ്‌ ഷാജി മലബാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയംഗം സുധീർ എലവൺസ്, ലോക്കൽ കമ്മിറ്റിയംഗം കവിത സുരേഷ്, ടൗൺബ്രാഞ്ച് സെക്രട്ടറി ഇക്ബാൽ അർച്ചന, സുധീർ മനോമ എന്നിവർ സംബന്ധിച്ചു.