കായംകുളം: ഹീറ്റിംഗ് വെന്റിലേഷൻ എയർകണ്ടീഷൻ ആൻഡ് റഫ്രിജറേഷൻ എൻജിനിയേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വേൾഡ് റഫ്രിജറേഷൻ ഡേ ആയി ആചരിക്കും.
വൈകിട്ട് 5 ന് കുറ്റിത്തെരുവ് കലായി ഹോട്ടലിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി.ബാബു ഉദ്ഘാടനം ചെയ്യും. വനമിത്ര പുരസ്കാര ജേതാവ് കെ.ജി.രമേശിനെ യോഗത്തിൽ ആദരിക്കും. ജില്ലാ പ്രസിഡന്റ് റെജികുമാർ പൊന്നൂരേത്ത് അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി എസ് ഹരികുമാർ. ജില്ലാ കോർഡിനേറ്റർമാരായ എ.ടി ശശി അമ്പലപ്പുഴ, ബസുലാൽ ചേർത്തല, ടി.തിലക് രാജ്, ബേബി ചേർത്തല എന്നിവർ പ്രസംഗിക്കും.