കായംകുളം: മുതുകുളം ബ്ലോക്കുതല ആരോഗ്യമേളയുമായി ബന്ധപ്പെട്ട് കൃഷ്ണപുരം പഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 ന് കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹൈസ്കൂൾ അങ്കണത്തിൽ ‌ഏകദിന ആരോഗ്യ മേള നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് കൗമാരപ്രായക്കാർക്കു വേണ്ട ആരോഗ്യ നിർദേശങ്ങളുമായി മാവേലിക്കര ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ.പ്രസാദ് സെമിനാർ നയിക്കും. ലൈഫ് കോച്ച് ജോസഫ് ചാക്കോ കുട്ടികളുമായി സംവദിക്കും. രാവിലെ 11 മുതൽ 1വരെ ഹോമിയോ, ആയുർവേദ സൗജന്യ ക്യാമ്പുകൾ ഉണ്ടായിരിക്കും.