
മാന്നാർ: ചെന്നിത്തല ഗ്രാമപഞ്ചായത്ത് പരിധിയിലെ നവസംരംഭകരെ കണ്ടെത്തുന്നതിനും അതിലൂടെ സംസ്ഥാന സർക്കാരിന്റെ ഒരുവർഷം ഒരുലക്ഷം സംരംഭം എന്ന കർമ്മപദ്ധതി വിജയകരമാക്കുന്നതിനും വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, മാവേലിക്കര താലൂക്ക് വ്യവസായ ഓഫീസ്, ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെന്നിത്തല ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു.
ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ ശശികുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ നിഷ സോജൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.വിനു, ഷിബു കിളിമൺതറയിൽ, പ്രവീൺ കാരാഴ്മ, പ്രസന്നകുമാരി, അജിത ദേവരാജൻ, ദീപ രാജൻ, ഗോപൻ ചെന്നിത്തല, കീർത്തി വിപിൻ, ബിന്ദു പ്രദീപ്, സി.ഡി.എസ് ചെയർപേഴ്സൺ ലേഖ സജീവ് എന്നിവർ സംസാരിച്ചു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദീപു പടകത്തിൽ സ്വാഗതവും വ്യവസായ ഓഫീസർ ശ്രീജ പി നന്ദിയും പറഞ്ഞു. എസ്.ബി.ഐ മാവേലിക്കര ഡെപ്യൂട്ടി മാനേജർ എ.പ്രമോദ് കുമാർ, ജില്ലാ വ്യവസായ കേന്ദ്രം റിട്ട.ഡെപ്യുട്ടി ഡയറക്ടർ ജി.കൃഷ്ണപിള്ള എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.