
അരൂർ: എരമല്ലൂർ ഗവ.എൻ.എസ് എൽ.പി.സ്കൂളിലെ പ്രീ- സ്കൂൾ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രീ - സ്ക്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ സമഗ്ര ശിക്ഷ കേരള നടപ്പിലാക്കുന്ന വർണ്ണക്കൂടാരം പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രീ-സ്കൂൾ നവീകരിക്കുന്നത്. ശിലാസ്ഥാപനം ദെലീമ ജോജോ എം.എൽ.എ നിർവഹിച്ചു. എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജെ. എ. അജിമോൻ, എസ്.എം.സി ചെയർമാൻ പി.ജെ.ജെയിംസ്, വാർഡ് അംഗം സി.എസ്. അഖിൽ ,സ്വപ്ന വിനോദ്, സുമിത എന്നിവർ പങ്കെടുത്തു.