
കായംകുളം: കായംകുളം ഗവ എൽ പി.സ്കൂളിൽ സമഗ്ര ശിക്ഷ കേരള,കായംകുളം നഗരസഭ എന്നിവയുടെ സഹായത്തോടെ പൂർത്തീകരിച്ച ജില്ലയിലെ ആദ്യ മാതൃകാ പ്രീ - പ്രൈമറി സ്കൂളിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു.
മയിലിന്റെ ചിത്രപ്പണിയോടു കൂടിയ കവാടം, സ്കൂൾ അങ്കണത്തിലെ ഞാവൽമരത്തിൽ ഒരുക്കിയിരിക്കുന്ന ഏറുമാടം, ക്ലാസ് മുറികൾ, പരിസരം എന്നിവിടങ്ങളിൽ ഒരുക്കിയിരിക്കുന്ന ഗണിതയിടം, സംഗീതയിടം, നിർമ്മാണയിടം, ചിത്രയിടം, വായനയിടം, അഭിനയയിടം, എന്നിവ സ്കൂളിന്റെ പ്രത്യേകതകളാണ്.
ചടങ്ങിൽ യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയായി. നഗരസഭാ ചെയർപേഴ്സൺ പി.ശശികല ,ബി.അബുരാജ്, ഡി.എം.രജനീഷ്,നഗരസഭാ വൈസ് ചെയർമാൻ ജെ.ആദർശ്, നഗരസഭാ കൗൺസിലർമാരായ ഷാമില അനിമോൻ, മായാദേവി, എസ്.കേശു നാഥ്, .ഫർസാന ഹബീബ്, പി.എസ്.സുൽ ൽഫിക്കർ, വാർഡ് കൗൺസിലർ കെ.പുഷ്പദാസ്, സി.എസ്.ബാഷ,പി.ഹരിലാൽ, ഡി.അശ്വനി ദേവ്, ഓമന എം.പി., എ.കെ.പ്രസന്നൻ, പി.സുജാത, എ.സിന്ധു, ഡി.സുധീഷ്, പി.എ സിന്ധു, ഇമ്മാനുവൽ ടി.ആൻ്റണി, കെ.ജി.വിൻസെൻ്റ്, സ്റ്റാഫ് സെക്രട്ടറി ബിജു മുതുകുളം, എം.കെ.മുജീബ്, ഷാഹിദ.എൻ, സലീം, എന്നിവർ സംസാരിച്ചു.