
പൂച്ചാക്കൽ: തൈക്കാട്ടുശേരി മാക്കേകടവ് ജംഗ്ഷനിൽ നിന്ന് ഫെറി റോഡിന് ഇടത് വശത്ത് റോഡിലേക്ക് ചരിഞ്ഞ് നിൽക്കുന്ന മരം വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഭീഷണിയാകുന്നു. മരത്തിന്റെ ചുവട് ഭാഗം ദ്രവിച്ച് എപ്പോൾ വേണമെങ്കിലും റോഡിലേക്ക് നിലംപൊത്താമെന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിൽ , മരത്തിന്റെ ശിഖരം വീണ് സൈക്കിൾ യാത്രികന് പരിക്കേറ്റു. റോഡിന്റെ പകുതിയോളം ഭാഗം മരത്തിന്റെ ഭീഷണി നിൽക്കുന്നത് കൊണ്ട് , ഇരുവശങ്ങളിലേക്കും ഒരേ സമയത്ത് വാഹന യാത്ര അസാദ്ധ്യമാവുകയാണ്. മരം വെട്ടിമാറ്റണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടിട്ടും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വലിയ ഒരു അപകടം ഉണ്ടാകുന്നതിന് മുമ്പ് മരം വെട്ടിമാറ്റണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ജനകീയ സമിതി ആവശ്യപ്പെട്ടു.