
മാന്നാർ: സഹകരണ വകുപ്പിന്റെ പൊതുവിദ്യാലയ സംരക്ഷണപദ്ധതിയിൽ ഉൾപ്പെടുത്തി മാന്നാർ സർവീസ് സഹകരണബാങ്ക് മാന്നാർ ഗവ.എൽ.പിഎസിലും പാവുക്കര ഹരിജൻ വെൽഫെയർ എൽ.പിഎസിലും നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഭാഗമായ ക്ലാസ്റൂം ലൈബ്രറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വത്സലാ മോഹൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് മണി കയ്യത്ര അദ്ധ്യക്ഷത വഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി സ്‌കൂൾ ലൈബ്രറികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു. സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ്. ഗ്രാമപഞ്ചായത്തംഗം ശാന്തിനി.എസ്, ബാങ്ക് ബോർഡ് അംഗങ്ങളായ എൽ.പി സത്യപ്രകാശ്, ഡോ.ഗംഗാദേവി, ഗീത ഹരിദാസ് ,കെ.ആർ ശങ്കരനാരായണൻ, പി.എൻ ശെൽവരാജൻ എന്നിവർ സംസാരിച്ചു.