ambala

അമ്പലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ ഭാഗത്തേക്കു പോയ ഒമിനി വാനും, അമ്പലപ്പുഴ ഭാഗത്തേക്കു പോയ സ്കൂട്ടറും തമ്മിൽ കൂട്ടി ഇടിച്ചതിനെത്തുടർന്ന് കാക്കാഴം മേൽപ്പാലത്തിൽ ഗതാഗതക്കുരുക്കുണ്ടായി .ഇന്നലെ വൈകിട്ട് 6 ഓടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.

മേൽപ്പാലത്തിലെ കുഴികൾ അടച്ചെങ്കിലും പല ഭാഗത്തും ചെറിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കുഴിയിൽ വീഴാതെ വാഹനങ്ങൾ പെട്ടെന്ന് വെട്ടിക്കുന്നതാണ് അപടങ്ങൾക്കിടയാക്കുന്നത്. അമ്പലപ്പുഴ പൊലീസ് എത്തി വാഹനങ്ങൾ മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.