
ഹരിപ്പാട് : എ.ജി ഫിലിപ്പോസിന്റെ സ്മരണയ്ക്കായി മകൻ സുനിൽ ഫിലിപ്പ് ഏർപ്പെടുത്തിയ ഫൗണ്ടേഷൻ മുട്ടം പ്രൈമറി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ചടങ്ങ് പ്രൊഫ.രാജു വർഗീസ് ഉദ്ഘാടനം ചെയ്തു. പഠനസാമഗ്രികളുടെ വിതരണോദ്ഘാടനം രാജേഷ് രാമകൃഷ്ണൻ നിർവഹിച്ചു. പ്രൊഫ.ബി ഗിരിഷ് കുമാർ, ഹെഡ് മിസ്ട്രസ് ശ്രീമതി ഷീബ എസ്, സുജാ സി. പണിക്കർ, ശ്രീലത ഒ, സന്ധ്യ, സ്മീര, രമ്യ എന്നിവർ സംസാരിച്ചു.