p-p

ആലപ്പുഴ: കിടപ്പു രോഗികൾക്ക് സാന്ത്വന പരിചരണം നൽകേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിലുള്ള മദർതെരേസ പാലിയേറ്റിവ് കെയർ ട്രെയിനിംഗ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിപിൻ സി.ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ.ദേവാദാസ് പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എം.വി.പ്രിയ, ടി.എസ്.താഹ, അംഗങ്ങളായ അഡ്വ.ആർ.റിയാസ്, ബിനു ഐസക് രാജു, സജിമോൾ ഫ്രാൻസിസ്, പാലിയേറ്റീവ് ഡെപ്യൂട്ടി ഡി.എം.ഒ.ഡോ.അനു വർഗീസ്, ഡോ.ശ്രീഹരി, ജില്ലാ പാലിയേറ്റീവ് കെയർ കോ-ഓർഡിനേറ്റർ അർച്ചന അപ്പുക്കുട്ടൻ, ജെ. ജയലാൽ തുടങ്ങിയവർ സംസാരിച്ചു.