 
അമ്പലപ്പുഴ: രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് അമ്പലപ്പുഴയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.അമ്പലപ്പുഴ കോൺഗ്രസ് ഭവനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം അമ്പലപ്പുഴ- തിരുവല്ല റോഡിലൂടെ ദേശീയപാതയിലെ ഡിവൈഡർ ചുറ്റി കച്ചേരിമുക്ക് ജംഗ്ഷനിലെ കെ .എസ്. ആർ .ടി .സി ബസ് സ്റ്റേഷനിൽ സമാപിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹാമിദ്, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ അഡ്വ.ആർ.സനൽകുമാർ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു, എ ആർ കണ്ണൻ, എൻ ഷിനോയ്, എം.എ. ഷഫീഖ്, ജെ. കുഞ്ഞുമോൻ, ജി സുഭാഷ്, ആദിത്യൻ സാനൂ, നജീഫ് അരീശ്ശേരിൽ, കെ ദാസപ്പൻ,മുഹമ്മദ്കുഞ്ഞ് ,മാനിഷാദ,ഷിഹാബ്, സഹദ് അമ്പലപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി.