jk

ആലപ്പുഴ: സ്‌കൂൾ കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്താനും അടിസ്ഥാന ശാസ്ത്ര പഠന മേഖലയിലേക്ക് കടന്നു വരുവാൻ പ്രചോദനം നൽകാനുമായി എസ്.ഡി കോളേജ് രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി കെമിസ്ട്രി ഓപ്പൺ ഡേ സംഘടിപ്പിച്ചു. രസതന്ത്ര വകുപ്പ് മേധാവി പ്രൊഫ. ഡോ. കെ. എച്ച്. പ്രേമയുടേയും കോർഡിനേറ്റർ ഡോ. കെ.എ. മഞ്ജുമോളുടേയും നേതൃത്വത്തിൽ നടന്ന പരിപാടി കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ.എൻ.സരസ്വതി അന്തർജ്ജനം ഉദ്ഘാടനം ചെയ്തു. വിവിധ സ്‌കൂളുകളിൽ നിന്നായി 213 കുട്ടികൾ ഓപ്പൺ ഡേയുടെ ഭാഗമായിട്ടുള്ള എക്‌സിബിഷനിൽ പങ്കെടുത്തു.