ആലപ്പുഴ: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിൽ നടന്ന എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ അതിക്രമത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ജനറൽആശുപത്രി ജംഗ്ഷനിൻ റോഡ് ഉപരോധിച്ചു. തങ്ങൾക്ക് ശക്തിയില്ലാത്തിടത്ത് ജനാധിപത്യവും ശക്തിയുള്ളിടത്ത് ഫാസിസവും പ്രസംഗിക്കുന്ന സി.പി.എം ഇരട്ടത്താപ്പ് വ്യക്തമായെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റെ് ടിജിൻ ജോസഫ് പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ ജോർജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹകസമിതിയംഗം വരുൺ മട്ടക്കൺ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ കെ.എസ്.ഹരികൃഷ്ണൻ, ശംഭുപ്രസാദ്, നൂറുദ്ദീൻകോയ, സരുൺ റോയ്, ഗോപു പുത്തൻമഠം, ആർ.ജയചന്ദ്രൻ, എം.പി.മുരളീകൃഷ്ണൻ, സജിൽ ഷെരീഫ്, ജി.ജിനീഷ്, ഷിജു താഹ തുടങ്ങിയവർ നേതൃത്വം നൽകി.