ചാരുംമൂട് : സി.പി.ഐ ചാരുംമൂട് മണ്ഡലം സമ്മേളനം 25, 26 തീയതികളിൽ കാമ്പിശ്ശേരി അരീക്കര എൽ.പി.എസിൽ കെ.പി.ഭദ്രൻപിള്ള നഗറിൽ നടക്കും. 25 ന് രാവിലെ 9 ന് പി.അബ്ദുൽ അസീസ് പതാക ഉയർത്തും. 10 ന് മന്ത്രി പി.പ്രസാദ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, പി.വി.സത്യനേശൻ, എസ്.സോളമൻ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 5.30 ന് നടക്കുന്ന കുടുംബ സംഗമം മുൻ എം.എൽ എ ഇ.എസ്.ബിജിമോൾ ഉദ്ഘാടനം ചെയ്യും. ആദരിക്കലും കലാപരിപാടികളും നടക്കും. 26 നും പ്രതിനിധി സമ്മേളനം തുടരും. ഗ്രൂപ്പ് ചർച്ചയ്ക്കു ശേഷം പൊതു ചർച്ചയും , തിരഞ്ഞെടുപ്പും നടക്കും. സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മണ്ഡലം സെക്രട്ടറി സോഹൻ, സ്വാഗത സംഘം ചെയർമാൻ കെ.ജയമോഹൻ ,കൺവീനർ ബി.അനിൽകുമാർ എന്നിവർ അറിയിച്ചു.