അരൂർ: പ്രോവിഡന്റ് ഫണ്ട് പെൻഷണേഴ്സ് അസോസിയേഷൻ(പി.എഫ്. പി.എ.) അരൂർ യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.സുദിനകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി.മുരളീധരൻ അദ്ധ്യക്ഷനായി.ജില്ലാ ജനറൽ സെക്രട്ടറി പി.എൻ.പുരുഷൻ മുഖ്യ പ്രഭാഷണം നടത്തി. പെൻഷൻകാർക്ക് ഹയർ ഓപ്ഷൻ അനുവദിക്കുക, മിനിമം പെൻഷൻ 9000 രൂപയാക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. ഭാരവാഹികളായി കെ.വി.മുരളീധരൻ(പ്രസിഡന്റ്), ടി.എ. ജോസഫ്, പി.പി.ശശിധരൻ( വൈസ് പ്രസിഡന്റുമാർ), കെ.എസ്.സോമൻ(സെക്രട്ടറി), കെ.വി.അജയൻ, എ.എ. തോംസൺ( ജോയിന്റ് സെക്രട്ടറിമാർ), എൻ.ജെ.ജോൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.