
ആലപ്പുഴ: അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ഡി.എസ്.ഒയുടെ നേതൃത്വത്തിൽ നടന്ന യോഗം എസ്.യു.സി.ഐ ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.എം.എ.ബിന്ദു ഉദ്ഘാടനം ചെയ്തു.അഗ്നിപഥിനെതിരെ ദേശീയതലത്തിൽ നടക്കുന്ന യുവജന പ്രക്ഷോഭം പ്രതീക്ഷ നൽകുന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടി. എ.ഐ.ഡി.എസ്.ഒ ജില്ലാ സെക്രട്ടറി വി.പി.വിദ്യ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ഡി.വൈ.ഒ ജില്ലാ പ്രസിഡന്റ് കെ.ബിമൽജി മുഖ്യ പ്രസംഗം നടത്തി.എ.ഐ.ഡി.വൈ.ഒ ജില്ലാ വൈസ് പ്രസിഡന്റ് കെ.എ.വിനോദ് , ജോയിന്റ് സെക്രട്ടറി അനീഷ് തകഴി, ജില്ലാ കമ്മിറ്റിയംഗം ആർ.രാജീവ്, എ.ഐ.ഡി.എസ്.ഒ ജില്ലാ കമ്മിറ്റിയംഗം അഭിരാമി എന്നിവർ പ്രസംഗിച്ചു.