s

ആലപ്പുഴ :കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടിക്കെതിരെ കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം ആലപ്പുഴ നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിറിയക് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ടി.വി.രാജൻ. സോളമൻ പഴംപാറശ്ശേരി. ബി.റഫീഖ്, റോസ് രാജൻ, പി.പി.ജെയിംസ്, എസ്.എം.ഷാജി ,ബെന്നി ജോസഫ്, പി.രാജേന്ദ്രൻ,എം.കെ.നിസാർ,നുഹ് മാൻ കുട്ടി മൂരിക്കുളം, ടോമിച്ചൻ പൂണിയിൽ തുടങ്ങിയവർ സംസാരിച്ചു