k-c-venugopal

ആലപ്പുഴ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേർക്കുണ്ടായ അക്രമം സി.പി.എം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ആരോപിച്ചു. ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടികളെക്കൊണ്ട് ചുടുചോറ് വാരിപ്പിക്കുന്ന നടപടിയാണ് സി.പി.എം ചെയ്തത്. നരേന്ദ്ര മോദി അഞ്ച് ദിവസം ഇ.ഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ പീഡിപ്പിച്ചു. മോദിയുടെ ക്വട്ടേഷൻ സംഘമായി എസ്.എഫ്.ഐ മാറി. എസ്.എഫ്‌.ഐ മാർച്ച് പൊലീസ് തടയാത്തത് ദുരൂഹമാണ്. ഡിവൈ.എസ്.പിക്കെതിരായ നടപടി തത്കാലം തടിയൂരാൻ വേണ്ടിയുള്ളതാണ്. ആർ.എസ്.എസിന്റെ ഗാന്ധി വിരോധം സി.പി.എമ്മിലേക്ക് പടരുന്നത് കൊണ്ടാണ് കോൺഗ്രസ് ഓഫീസുകളിൽ കയറുമ്പോൾ ആദ്യം ഗാന്ധിചിത്രം നശിപ്പിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.