bsnl

ആലപ്പുഴ: ഫോണിന്റെ നെറ്റ്‌വർക്ക് തകരാർ മൂലം ഉപഭോക്താവിനെ ബന്ധപ്പെടാൻ സാധിക്കാതെ നൂറോളം പോളിസികൾ നഷ്ടപ്പെട്ട എൽ.ഐ.സി ഏജന്റിന് പതിനായിരം രൂപ നഷ്ടപരിഹാരവും, ആയിരം രൂപ കോടതിച്ചെലവും ബി.എസ്.എൻ.എൽ നൽകണം. മണ്ണഞ്ചേരി പൊന്നാട് ഷൈജു നിവാസിൽ എസ്.സി.സുനിൽ നൽകിയ പരാതിയിലാണ് ഉപഭോക്തൃ തർക്ക പരി​ഹാര ഫോറത്തിന്റെ ഉത്തരവ്.

വിദേശ വ്യവസായിയായ അരൂർ സ്വദേശിയെ നേരിൽ കാണുന്നതിന് സമയം ചോദി​ക്കാൻ സുനി​ൽ ഫോൺ വിളിച്ചപ്പോൾ സേവനം വിച്ഛേദിക്കപ്പെട്ടു. ചേർത്തല ബി.എസ്.എൻ.എൽ ഓഫീസിൽ എത്തിയിട്ടും പ്രശ്നം പരിഹരിച്ചില്ല. വ്യവസായി തന്റെ കമ്പനിയിലെ നൂറോളം ജീവനക്കാരുടെ പോളിസി ഉറപ്പു നൽകിയിരുന്നതാണെന്നും ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതാണ് നഷ്ടപ്പെടാൻ കാരണമെന്നും പരാതി​യിലുണ്ട്.