s

കായംകുളം: കൃഷ്ണപുരത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് 25 പവന്റെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി.
ഞക്കനാൽ കറുകതറയിൽ കെ.എം.ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ദിവസങ്ങളായി ബഷീറും കുടുംബവും കൊല്ലത്തെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ബഷീറിന്റെ ബന്ധു ഇന്നലെ വീട് തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ഉടൻ തന്നെ കായംകുളം പൊലീസിൽ വിവരം അറിയിച്ചു.

മുൻ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്ത് കുറ്റിയിട്ട നിലയിലായിരുന്നു.തുടർന്ന് അടുക്കള ഭാഗത്ത് നോക്കിയപ്പോഴാണ് ഇവിടുത്തെ വാതിൽ കുത്തിത്തുറന്നതായി ശ്രദ്ധയിൽപ്പെട്ടത്. അലമാര കുത്തിത്തുറന്നാണ് സ്വർണം അപഹരിച്ചത്.