kn

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 299ാം നമ്പർ കൈതത്തിൽ ശാഖയിൽ വിദ്യാഭ്യാസ,അനുമോദന സമ്മേളനം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.ഷാജി മോൻ വെളിംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരിക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രനും ദേശീയ ഡ്രാഗൺ ബോട്ട് തുഴച്ചിൽ മത്സരത്തിൽ 4 സ്വർണ്ണമുൾപ്പെടെ 5 മെഡലുകൾ നേടിയ കെ.കെ.സുഭാഷിനെ യൂണിയൻ കൗൺസിലർ വി.ആർ.വിദ്യാധരനും അനുമോദിച്ചു. പഠനോപകരണ വിതരണം കൈതത്തിൽ ക്ഷേത്രയോഗം പ്രസിഡന്റ് ആർ.ജയ്മോൻ വാത്തികാട് നിർവ്വഹിച്ചു. യൂണിയൻ മാനേജിംഗ് കമ്മറ്റി അംഗം ടി.ദിലീപ് രാജ്, ശാഖ മാനേജിംഗ് കമ്മറ്റിയംഗങ്ങളായ കെ.കെ.വിജയപ്പൻ, പി.സി.ചന്ദ്രബാബു, സി.പി.ബേബി, പി.കെ.ചന്ദ്രൻ, ലീലാ മോഹൻ , വി.വിശ്വകുമാർ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി പി.ഉദയകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് സി.ഷാജി നന്ദിയും പറഞ്ഞു.