മാന്നാർ: ഹസ്രത്ത് അസ്സയ്യിദ് മുഹമ്മദ് വലിയുള്ളാഹി (തങ്ങളുപ്പാപ്പ ) യുടെ 59-ാമത് ആണ്ട് നേർച്ചയും സ്വലാത്ത് വാർഷികവും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മാന്നാർ പുത്തൻപള്ളിയിൽ നടക്കും. തിങ്കളാഴ്ച വൈകിട്ട് 7 ന് നസീഹത്ത് സമ്മേളനത്തിൽ പുത്തൻപള്ളി ചീഫ് ഇമാം എം.എ മുഹമ്മദ് ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. അൽഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി നസീഹത്ത് പ്രഭാഷണം നടത്തും. ചൊവ്വാഴ്ച വൈകിട്ട് 4.30 ന് ന ചീഫ് ഇമാം എം.എ മുഹമ്മദ് ഫൈസി, അസി. ഇമാം ഷഹീർ ബാഖവി എന്നിവരുടെ നേതൃത്വത്തിൽ സ്വലാത്ത് . 8 ന് നടക്കുന്ന ദുആ മജ്‌ലിസിൽ സയ്യിദ് മിസ്ബാഹ് കോയതങ്ങൾ ബാഫഖി അൽഫാളിലി വെമ്പായം കൂട്ടപ്രാർഥനയ്ക്ക് നേതൃത്വം നൽകും. തുടർന്ന് അന്നദാനം.