കായംകുളം: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുല്ലുകുളങ്ങര ശ്രീപത്മനാഭാ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ ' മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയുടെ നൂറാം വാർഷികം ആഘോഷിച്ചു.

സാഹിത്യകാരൻ മാങ്കുളം ജി.കെ.നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ഡോ.പി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.കണ്ടല്ലൂർ പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ എം.രാജഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. വി ചന്ദ്രമോഹനൻ നായർ, പ്രൊഫ.എം.രാധാകൃഷ്ണകാർണവർ ,കെ.ജയവിക്രമൻ, ജി.രമാദേവി, ഉഷശ്രീ ,കെ.പ്രസന്നൻ, സ്വപ്ന, എസ്.ശുഭാദേവി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ ആശാൻ കവിതകളുടെ ആലാപനം നടത്തി.