ആലപ്പുഴ: ലൈഫ് ഗാർഡിന്റെ നിർദ്ദേശം അവഗണിച്ച് കടലിൽ കുളിക്കാനിറങ്ങിയ കുട്ടികൾ തിരയിൽപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് വിജയ പാർക്കിന് പുറകുവശത്താണ് സംഭവം. വഴിച്ചേരി സ്വദേശികളായ 10ഉം,12 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെ ലൈഫ് ഗാർഡുകളായ ഷിബു, ബിജു ചാക്കോ എന്നിവർ ചേർന്നാണ് രക്ഷിച്ചത്. തുടർന്ന് ടൂറിസം എസ്.ഐ പി.ജയറാം, സി.പി.ഒ വിജു വിൻസെന്റ്, ശാരിക, കോസ്റ്റൽ വാർഡൻ രഞ്ജിത്ത് എന്നിവർ ചേർന്ന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. കുട്ടികൾ വീട്ടിൽ പറയാതെയാണ് ബീച്ചിലെത്തിയത്.