കായംകുളം: കായംകുളത്തെ കായലോര വിശ്രമ കേന്ദ്രത്തിനോട് അധികൃതർ അനാസ്ഥ കാട്ടുന്നുവെന്നാരോപിച്ച് ബി.ജെ.പി ,ഒ.ബി.സി മോർച്ച ധർണ നടത്തി.
കോടികൾ മുടക്കി നിർമ്മിച്ച കായലോര വിശ്രമകേന്ദ്രത്തിൽ നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി പുളിയറ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.രതീഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പാലമുറ്റത്ത് വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. വിൻസെന്റ് വാസുദേവ്, പി കെ സജി, കണ്ടത്തിൽ രമേശ്, വി മുരളീധരൻ, കെ മനോജ് കുമാർ ,സുരേഖ ദിലീപ്,അശ്വതി ലിജു, സുഭാഷ് പ്ലാമൂട്ടിൽ, നാരായണപിള്ള , ബിജു തുണ്ടിൽ, ചിഞ്ചു ജയരാജ് ,ശ്രീദേവി, ജഗദീഷ് , അശോകൻ , ഗോപാലകൃഷ്ണൻ , ഭാസുരൻ ,രാമചന്ദ്രൻ ,ബിജു അണിയറ, തുടങ്ങിയവർ നേതൃത്വം നൽകി