ആലപ്പുഴ: കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ നിന്ന് തുമ്പോളി - കാട്ടൂർ - അർത്തുങ്കൽ - ചെല്ലാനം - വഴി (തീരദേശ റോഡ് ) ഫോർട്ട് കൊച്ചിക്ക് ഓർഡിനറി സർവ്വീസ് നാളെ മുതൽ ആരംഭിക്കും. രാവിലെ ഏഴ് മണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് 9 ന് ഫോർട്ട് കൊച്ചിയിൽ എത്തുന്ന തരത്തിലാണ് ഷെഡ്യൂൾ ക്രമീകരണം.
വൈകിട്ട് 4:15ന് ഫോർട്ട് കൊച്ചിയിൽ നിന്ന് തിരിച്ചും സർവ്വീസ് ഉണ്ടായിരിക്കും.