 
കാവാലം : മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കാവാലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ കാവാലം ലതാ ഭവനിൽ ഡോ.ടി.എൻ.രാമൻ പിള്ള (86) നിര്യാതനായി. ദീർഘകാലം കുട്ടനാട് കാർഡ് ബാങ്ക് പ്രസിഡന്റും സി.പി.എം കാവാലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. കേരള കർഷക സംഘം ഏരിയ സെക്രട്ടറി, ഇ-ബ്ലോക്ക് 24000 കായൽ പാടശേഖര സമിതി സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: സരോജിനിയമ്മ. മക്കൾ: ലത ,ഡോ.ലതിക ,അനിൽകുമാർ (ഇ-ബ്ലോക്ക് 24000 കായൽ പാടശേഖര സമിതി സെക്രട്ടറി) . മരുമക്കൾ: ശശികുമാർ ,സുരേഷ് ബാബു, ആശാ മോൾ. സഞ്ചയനം 29 ന് രാവിലെ ഒമ്പതിന്.