ആലപ്പുഴ: പ്രവാസി കോൺഗ്രസ് സംസ്ഥാന നേതൃശിബിരം ഡി.സി.സി ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പ്രവാസികളുടെ ക്ഷേമത്തിനായി കുടുംബശ്രീ മാതൃകയിൽ പ്രവാസി അയൽക്കൂട്ടങ്ങൾ രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൽ.വി.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, കെ.പി ശ്രീകുമാർ, പ്രവാസി കോൺഗ്രസ് ഭാരവാഹികളായ എസ്.സലിം, കുഞ്ഞൂട്ടി പൊന്നാട്, കുഞ്ഞ് വാവ ഹാജി, നസീം ചെമ്പകപ്പള്ളി, പത്മാലയം മിനിലാൽ, യു.എം കബീർ എന്നിവർ സംസാരിച്ചു.