ambala

അമ്പലപ്പുഴ: സി.പി.എം തകഴി ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ നിർമ്മാണോദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എ.മഹേന്ദ്രൻ നിർവഹിച്ചു.. വാസയോഗ്യമായ വീടില്ലാത്ത തകഴി ആറാം വാർഡിൽ മഞ്ജിമാ ഭവനത്തിൽ പരേതനായ മനോജിന്റെ ഭാര്യ ജ്യോതിക്കും കുടുംബത്തിനുമാണ് വീട് നിർമ്മിച്ചു നൽകുന്നത്.എസ്.അജയകുമാർ അദ്ധ്യക്ഷനായി. യു.പ്രതിഭ എം.എൽ.എ, കെ.എസ്.അനിൽകുമാർ, എ.ഡി.കുഞ്ഞച്ചൻ, എസ്.സുധിമോൻ, മദൻലാൽ, അംബികാ ഷിബു തുടങ്ങിയവർ സംസാരിച്ചു. പി.സി.കുഞ്ഞുമോൻ സ്വാഗതവും കെ.അനിക്കുട്ടൻ നന്ദിയും പറഞ്ഞു.