ചെന്നിത്തല : എസ്.എൻ.ഡി.പി യോഗം ചെന്നിത്തല തൃപ്പെരുംതുറ 146-ാം നമ്പർ ശാഖായോഗത്തിലെ വാർഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും ഇന്ന് രാവിലെ 10 മണിക്ക് ശാഖായോഗത്തിൽ നടക്കും. മാന്നാർ യൂണിയൻ കൺവീനർ ജയലാൽ.എസ്. പടീത്തറ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ ഉദ്ഘാടനം ചെയ്യും. എല്ലാ സ്ഥിരാംഗങ്ങളും പങ്കെടുക്കണമെന്ന് ശാഖ പ്രസിഡന്റ് പി.മുരളി,വൈസ്പ്രസിഡന്റ് മോഹനൻ പി.,സെക്രട്ടറി ദേവരാജൻ എന്നിവർ അറിയിച്ചു