 
പൂച്ചാക്കൽ: കർഷകർക്ക് കൊടുക്കുവാനുള്ള സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും എത്രയും വേഗം വിതരണം ചെയ്യണമെന്ന് കേരളാ കർഷക കോൺഗ്രസ് തൈക്കാട്ടുശേരി ബ്ലോക്ക് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. കോൺഗ്രസ് പാണാവള്ളി സൗത്ത് മണ്ഡലം കോൺഫറൻസ് ഹാളിൽ, ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി.ആർ പണിക്കർ അദ്ധ്യക്ഷനായി. ജില്ലാ നിർവാഹകസമിതി അംഗ റംല റഹീം അരൂക്കുറ്റി , ബ്ലോക്ക് ഭാരവാഹികളായ അഷറഫ് കാരക്കാട്, സി. വി സദാനന്ദൻ , സുധീർ പടക്കാറ, ജോസഫ് , സി. ഇ. രവീന്ദ്രൻനായർ , പി.എൻ.വി.പണിക്കർ, വിശ്വനാഥൻ എന്നിവർ സംസാരിച്ചു . ഭാരവാഹികളായി ജി. വത്സപ്പൻ (പ്രസിഡന്റ്) ജോസഫ് തോടുവേലി, പി. പങ്കജാക്ഷ പണിക്കർ, ടി. വി രാജേന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു.