prekadanm
പ്രതിക്ഷേധ പ്രകടനം നടത്തി

ഹരിപ്പാട്: രാഹുൽഗാന്ധി എം.പിയുടെ ഓഫീസിന് നേരേ നടന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഹരിപ്പാട് കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഹരിപ്പാട് ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഹരിപ്പാട് കോൺഗ്രസ് ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം ദേശീയപാത വഴി പൊലീസ് സ്റ്റേഷന് മുൻവശം സമാപിച്ചു. തുടർന്ന് ഹരിപ്പാട് കച്ചേരി ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.ആർ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കെ.കെ സുരേന്ദ്രനാഥ്, സുജിത്ത് എസ്. ചേപ്പാട്, മുഹമ്മദ് അസ്ലം, കെ.ബാബുക്കുട്ടൻ, വിഷ്ണു ആർ ഹരിപ്പാട്, ശ്രീവിവേക്,എം.ബി അനിൽമിത്ര, എം.സജീവ്, കെ.കെ രാമകൃഷ്ണൻ, പി.ജി ശാന്തകുമാർ, സുരേന്ദ്രൻ, രഘുനാഥൻ ,എം.സജീവൻ, കെ.ആർ മോഹനൻ, പ്രസന്നൻ ത്യക്കുന്നപ്പുഴ, ശ്രീക്കുട്ടൻ, ശ്രീദേവിരാജു തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്കി