
അമ്പലപ്പുഴ: കാക്കാഴം മേൽപാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക , അപകടങ്ങൾ നിയന്ത്രിക്കും വിധം ട്രാഫിക് സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. .ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ബാബുരാജ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ആദർശ് മുരളി വണ്ടാനം അദ്ധ്യക്ഷനായി. അനിൽ പാഞ്ചജന്യം ,ജ്യോതിലക്ഷ്മി ,പി. രാജേഷ് ,ലെതിൻ കളപ്പുരയ്ക്കൽ, ജിതിൻ ബാബു ,എസ് അരുൺ,അഖിൽ അനിരുദ്ധൻ,കെ രമണി , രാഹുൽ , അജിചന്ദ്രൻ , ഹരികൃഷ്ണൻ, പ്രവീൺ,പ്രേംജി തുടങ്ങിയവർ സംസാരിച്ചു.