ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം പള്ളാത്തുരുത്തി 25ാം നമ്പർ ശാഖ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10.30 ന് ഇ.ഡി.എൽ.പി.എസ് കനക ജൂബിലി ആഡിറ്റോറിയത്തിൽ നടക്കും . കുട്ടനാട് യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്യും . യൂണിയൻ കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എൻ.ശശിധരൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. , പ്രസിഡന്റ് പി.സി.അജിതൻ സ്വാഗതവും വൈ.പ്രസിഡന്റ് കെ.വി.ബൈജു നന്ദിയും പറയും