1

കുട്ടനാട്: വെളിയനാട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എം.വി.പ്രിയ ഉദ്ഘാടനം ചെയ്തു. സെൻറ് ഗ്രിഗോറിയസ് പള്ളി പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ബിന്ദു ശ്രീകുമാർ അദ്ധ്യക്ഷയായി. ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ കെ.മോഹൻലാൽ വികസന രേഖ പ്രകാശനം ചെയ്തു.കെ.എസ്.വിനീഷ്, ആശാ മനോജ്, സഞ്ജു മനോജ്, ബ്ലോക്ക് പഞ്ചായത്തംഗം സി.വി.രാജീവ്, തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് എം.പി.സജീവ് സ്വാഗതവും സെക്രട്ടറി സാജുമോൻ പത്രോസ് നന്ദിയും പറഞ്ഞു