1

കുട്ടനാട്: രാമങ്കരി സൗപർണ്ണിക പുരുഷ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാദിനാചരണവും പി എൻ പണിക്കർ അനുസ്മരണവും പ്രൈമറി, അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്കായി നടത്തിയ വായന, ക്വിസ് മത്സരവും ചെറുകഥാ കൃത്ത് കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാശ്രയ സംഘം പ്രസിഡന്റ് എൻ.ഐ.തോമസ് കുട്ടികൾക്കായി പ്രശസ്ത സാഹിത്യകാരന്മാരുടെ ബാലസാഹിത്യ കൃതികളെക്കുറിച്ചുള്ള വിവരണം നൽകി . ജി.ജയപ്രകാശ്, പാർവ്വതി സതീഷ് കുമാർ, പുഷ്പിത സന്തോഷ്, എന്നിവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ചു വിശദീകരിച്ചു. ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകി