vikasan-sminar-mannar
മാന്നാർ ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിരൂപീകരണ വികസനസെമിനാർ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത്സ്ഥിരം സമിതി അദ്ധ്യക്ഷ വൽസലാമോഹൻ ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2022 -23 വാർഷിക പദ്ധതിരൂപീകരണ വികസനസെമിനാർ ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ വൽസലാ മോഹൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി അദ്ധ്യക്ഷതവഹിച്ചു. മുഴുവൻ വാർഡുകളുടെയും ഉത്പാദന, സേവന, പശ്ചാത്തല മേഖലകൾക്കായി 15,3857938 രൂപയുടെ കരട് പദ്ധതിരേഖ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ശാലിനി രഘുനാഥ് അവതരിപ്പിച്ചു.

സ്ഥിരംസമിതി അദ്ധ്യക്ഷരായ സലിം പടിപ്പുരയ്ക്കൽ,വത്സലാ ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ ശിവപ്രസാദ്, സുനിത എബ്രഹാം, സുജാത മനോഹരൻ, സെലീന നൗഷാദ്, ഷൈന നവാസ്, സുജിത് ശ്രീരംഗം, മധു പുഴയോരം, രാധാമണി ശശീന്ദ്രൻ, അജിത് പഴവൂർ, അനീഷ് മണ്ണാരേത്ത്, വി.കെ ഉണ്ണികൃഷ്ണൻ, ശാന്തിനി ബാലകൃഷ്ണൻ, പുഷ്പലത മധു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.എൻ ശെൽവരാജൻ, സിഡിഎസ് ചെയർപേഴ്‌സൺ, ഗീതാ ഹരിദാസ്, വൈസ് ചെയർപേഴ്‌സൺ സുശീല സോമരാജൻ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സുനിൽ ശ്രദ്ധേയം സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ.പി ബിജു, നന്ദിയും പറഞ്ഞു