congras-prathishedham
കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എംപിയുടെ ഓഫീസ് തകർത്ത നടപടിയിൽ പ്രതിഷേധിച്ച് മാന്നാർ ബ്ലോക്ക് കോൺഗ്രസ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

മാന്നാർ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്ത എസ്.എഫ്.ഐയുടെ കിരാതനടപടിയിൽ പ്രതിഷേധിച്ച് മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മാന്നാർ സ്റ്റോർജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം പരുമലജംഗ്ഷനിൽ സമാപിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിപ്രസിഡൻറ് രാധേഷ് കണ്ണന്നൂർ അദ്ധ്യക്ഷത വഹിച്ച സമാപനസമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. സണ്ണി കോവിലകം, ഹരി കുട്ടമ്പേരൂർ, ഷാജി കോവുംപുറത്ത്, രാജേഷ് നമ്പ്യാരെത്ത്, പി ബി.സൂരജ്, ബാലചന്ദ്രൻ, സണ്ണി പുഞ്ചമണ്ണിൽ, അശോക് കുമാർ, പ്രമോദ് പുലിയൂർ, ടി.എസ്.ഷഫീഖ്, ടി.കെ ഷാജഹാൻ, ജോജി ചെറിയാൻ, അജിത്ത് പഴവൂർ ,സതീഷ് ശന്തിനിവാസ്, തമ്പി കൗണഡിയിൽ, കെ.ബാലസുന്ദരപണിക്കർ, വത്സലാ ബാലകൃഷ്ണൻ, രാജേന്ദ്രൻ ഏനാത്ത്, അൻസിൽ അസീസ് എന്നിവർ പങ്കെടുത്തു.